യുവജനങ്ങള്‍ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍; മന്ത്രി റിയാസ്

ടൂറിസം ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനം ടൂറിസം മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ടൂറിസം ക്ലബുകള്‍ വഴിയുള്ള യുവജനങ്ങളുടെ പങ്കാളിത്തം കൂടുന്നതോടെ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ആതിഥ്യമര്യാദയുടേയും ഐക്യത്തിന്റേയും മതേതരത്വത്തിന്റേയും ഊഷ്മളത ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ മുന്‍പന്തിയില്‍ നിര്‍ത്തുകയും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. പുതിയ തൊഴിലവസരങ്ങള്‍ നേടുന്നതിനൊപ്പം വിദ്യാർഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ടൂറിസം ക്ലബിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.