പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

arrest
കൊല്ലം:  കാറില്‍ കടത്തുകയായിരുന്ന 2760 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി . ഇളമ്ബള്ളൂര്‍ പെരുമ്ബുഴ കടയില്‍ വീട്ടില്‍ സിയാദാണ് (30) പിടിയിലായത് .ഇരവിപുരം പൊലീസാണ് പ്രതിയെ പിടികൂടിയത് .

കാറില്‍ ലഹരി ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടു വരുന്നു എന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കുനമ്ബായിക്കുളം റോഡില്‍ നിന്ന് ഇയാളെ പിടികൂടിയത്. കൂടാതെ കാറിന്റെ ഡിക്കിയിലും പിന്‍സീറ്റിലുമായി മൂന്ന് ചാക്കുകളിലാണ് പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.

Share this story