പെൺകുട്ടിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പിച്ച ശേഷം സ്വ​ർ​ണ​മാ​ല കവർന്നു : യു​വാ​വ് പിടിയിൽ

പെൺകുട്ടിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പിച്ച ശേഷം സ്വ​ർ​ണ​മാ​ല കവർന്നു : യു​വാ​വ് പിടിയിൽ
പേ​രൂ​ർ​ക്ക​ട: പെൺകുട്ടിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും ഒ​രു പ​വ​ൻ സ്വ​ർ​ണ​മാ​ല ക​വ​രു​ക​യും ചെ​യ്ത കേസിൽ യുവാവ് അറസ്റ്റിൽ. ക​ണ്ണൂ​ർ ന്യൂ ​മാ​ഹി സ്വ​ദേ​ശി പി.​കെ. ജി​ഷ്ണു എന്ന 20-കാരനെയാണ് വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.  സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​ പ​രി​ച​യ​പ്പെ​ട്ട​ പെ​ൺ​കു​ട്ടി​യെ കാ​ണു​ന്ന​തി​നു​വേ​ണ്ടി ഇ​യാ​ൾ നി​ര​ന്ത​രം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​രു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്കൾ നൽകിയ പ​രാ​തി​യു​ടെ​ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു അ​ന്വേ​ഷ​ണം.  വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്ഐ ബൈജു, സി​പിഒ​മാ​രാ​യ ഷാ​ജി, ര​ഞ്ജി​ത്ത് എന്നിവരടങ്ങിയ സംഘമാണ് ന്യൂ ​മാ​ഹി​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Share this story