Times Kerala

 കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങള്‍ക്ക് വര്‍ക്ക്‌ഷോപ്പ്

 
 കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങള്‍ക്ക് വര്‍ക്ക്‌ഷോപ്പ്
 എം.എസ്.എം.ഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെ കുറിച്ച് അറിവ് നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED), 3 ദിവസത്തെ വര്‍ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 19 മുതല്‍ 21 വരെ കളമശ്ശേരിയിലുള്ള കീടിന്റെ ക്യാമ്പസിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ / സംരംഭകര്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ഡോക്യുമെന്റേഷന്‍ പ്രോസ്യൂജ്യുവേഴ്‌സ്,   റോള്‍ ഓഫ് ഡയറക്ടറേറ്റ് ജനറല്‍  ഓഫ് ഫോറിന്‍ ട്രേഡ്, മോഡ് ഓഫ് എന്‍ട്രി ഇന്‍ടു ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്,  എക്‌സ്‌പോര്‍ട്ട് കോണ്‍ട്രാക്ട്, ഹൗ ടു ഐഡന്റിഫൈ പൊട്ടെന്‍ഷ്യല്‍ മാര്‍ക്കറ്റ്/ബയര്‍ ഇന്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്, റോള്‍ ഓഫ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍  (FIEO), റോള്‍ ഓഫ് കസ്റ്റംസ് ഇന്‍ ഇന്റര്‍നാഷണല്‍ ട്രേഡ്, റോള്‍ ഓഫ് എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി ഇന്‍ പ്രീ-ഷിപ്‌മെന്റ് ഇന്‍സ്‌പെക്ഷന്‍ ആന്റ്  ക്വാളിറ്റി കണ്‍ട്രോണ്‍, ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ്   ലോജിസ്റ്റിക്‌സ്, എക്‌സ്‌പോര്‍ട്ട് ഫിനാന്‍സ്, ക്രഡിറ്റ് റിസ്‌ക് മാനേജ്‌മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2,950 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ്ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ് ടി ഉള്‍പ്പടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപ താമസം ഉള്‍പ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി http://kied.info/training-calender ല്‍ ജൂണ്‍ 16ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2532890/0484 2550322/ 9188922785. 

Related Topics

Share this story