Times Kerala

 എം.എസ്.എം.ഇകൾക്കായുള്ള ശിൽപ്പശാല

 
 എം.എസ്.എം.ഇകൾക്കായുള്ള ശിൽപ്പശാല
 

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED) ഒരു ദിവസത്തെ 'ബാങ്കിംഗ് ഫോർ ബിസിനസ്' എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിക്കുന്നു. മേയ് 16 നു അങ്കമാലിയിൽ ഉള്ള KIED ന്റെ എന്റർപ്രൈസ് ഡെവലപ്‌മെന്റ്‌ സെന്ററിൽ (EDC) വെച്ചാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകർ/ എക്‌സിക്യൂട്ടിവ്‌സ് എന്നിവർക്ക് പങ്കെടുക്കാം.

പ്രോജക്ട് റിപ്പോർട്ട് വിലയിരുത്തൽ, ബിസിനസ് ലോൺ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമം, കടം വീണ്ടെടുക്കൽ നടപടിക്രമം, സിബിൽ സ്‌കോറിന്റെ പ്രാധാന്യവും നല്ല സിബിൽ സ്‌കോർ എങ്ങനെ നിലനിർത്താം, വായ്പകൾ, കെ.എഫ്.സിയിൽ നിന്നുള്ള ഫണ്ടിംഗ് ഓപ്ഷനുകൾ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 500 രൂപ ആണ് പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, ഭക്ഷണം, GST ഉൾപ്പടെ). പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ മേയ് 14ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/0484 2550322 9188922800.

Related Topics

Share this story