Times Kerala

 ഓൺലൈനിൽ പാർട്ട് ടൈം ജോലി; 66.72 ലക്ഷം ആവിയായി

 
ഓൺലൈനിൽ പാർട്ട് ടൈം ജോലി; 66.72 ലക്ഷം ആവിയായി
 

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ടാ​സ്‌​ക്, പാ​ർ​ട്ട് ടൈം ​ജോ​ലി ത​ട്ടി​പ്പി​ൽ ജി​ല്ല​യി​ൽ വി​വി​ധ സം​ഭ​വ​ങ്ങ​ളി​ൽ 66.72 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. വി​വി​ധ സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ആ​ളു​ക​ളെ ബ​ന്ധ​പ്പെ​ട്ട്​ അ​ധി​ക വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന​താ​ണ് ത​ട്ടി​പ്പു​കാ​രു​ടെ രീ​തി. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ പ​രാ​തി​ക്കാ​ർ​ക്ക് 47.61 ല​ക്ഷം, 16.82 ല​ക്ഷം, 1.23 ല​ക്ഷം, 99,500, 7,200 രൂ​പ എ​ന്നി​ങ്ങ​നെ ന​ഷ്ട​മാ​യി. 

ഫോ​ണി​ലേ​ക്ക് ആ​ക​ർ​ഷ​ക​മാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി സ​ന്ദേ​ശ​മ​യ​ച്ചാ​ണ്​ ത​ട്ടി​പ്പ്​ നടത്തുന്നത്. സ​ന്ദേ​ശ​ത്തി​ൽ ന​ൽ​കി​യ ന​മ്പ​റി​ൽ മ​റു​പ​ടി ന​ൽ​കി​യാ​ൽ ഒ​രു​ചാ​റ്റ് ആ​പ്പി​ലെ ഗ്രൂ​പ്പി​ൽ ജോ​യി​ൻ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടും. ഗ്രൂ​പ്പി​ൽ ജോ​യി​ൻ ചെ​യ്യു​ക​യും ജോ​ലി​ക്ക് സ​മ്മ​തി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ ത​ട്ടി​പ്പു​കാ​ർ ഇ​ര​യു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കും. അ​തി​നാ​യി ചെ​റി​യ ടാ​സ്‌​ക്കു​ക​ൾ ന​ൽ​കി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ലാ​ഭ​ത്തോ​ടു​കൂ​ടി പ​ണം തി​രി​കെ ന​ൽ​കും. തു​ട​ർ​ന്ന് ടാ​സ്ക് ചെ​യ്യു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പ​ണം ചോ​ദി​ക്കു​ക​യും പ​ണം പി​ൻ​വ​ലി​ക്കാ​ൻ നോ​ക്കി​യാ​ൽ പ​റ്റാ​തെ വ​രി​ക​യും ചെ​യ്യും.

പി​ൻ​വ​ലി​ക്ക​ണ​മെ​ങ്കി​ൽ നി​കു​തി അ​ട​ക്ക​ണ​മെ​ന്നും അ​തി​നാ​യി പ​ണം ന​ൽ​ക​ണ​മെ​ന്നും പ​റ​യും. ഇ​ത്ത​ര​ത്തി​ൽ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പ​ണം വാ​ങ്ങു​ക​യ​ല്ലാ​തെ തി​രി​കെ ല​ഭി​ക്കി​ല്ല. ഇ​തോ​ടെ​യാ​ണ് ഇ​തൊ​രു ത​ട്ടി​പ്പാ​ണെ​ന്ന് പ​ല​ർ​ക്കും മ​ന​സി​ലാ​ക്കു​ക.

Related Topics

Share this story