Times Kerala

റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു: ഉഷ്‌ണതരംഗം  

 
 റേഷൻ കട ലൈസൻസി: ഫെബ്രുവരി 22 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം ഉഷ്ണ തരംഗ സാഹചര്യം കണക്കിലെടുത്ത് പുനഃക്രമീകരിച്ചു. പുതൂക്കിയ സമയക്രമം ഇന്നുമുതൽ രാവിലെ എട്ടുമണി മുതൽ 11 മണി വരെയും വൈകിട്ട് നാലു മുതൽ എട്ടുവരെയുമാണ്. ഇന്ന് തന്നെ ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും തുടങ്ങും.  ഈ മാസം മൂന്ന് വരെ കഴിഞ്ഞ മാസത്തെ റേഷൻ വിതരണം നീട്ടിയിട്ടുണ്ടായിരുന്നു. ഇന്നും നാളെയും 11 ജില്ലകളിൽ താപനില മുന്നറിയിപ്പ് തുടരുന്നതായിരിക്കും. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ നിഗമനം സംസ്ഥാനത്ത് വേനൽമഴ ബുധനാഴ്ചയോടെ സജീവമാകുമെന്നാണ്. 

Related Topics

Share this story