സിമന്‍റ് ഇറക്കാന്‍ തൊഴിലാളികളെ വിളിച്ചില്ല; പിക്കപ് വാന്‍ തടഞ്ഞ് നിർത്തി ടയറിലെ കാറ്റഴിച്ചുവിട്ടു ചുമട്ടുതൊഴിലാളികള്‍
Wed, 15 Mar 2023

ചെറുവത്തൂര്‍ : സിമന്‍റ് ഇറക്കാന്‍ വിളിക്കാത്തതിനെ തുടര്‍ന്ന് വാന്‍ തടഞ്ഞുനിര്‍ത്തി നാല് ടയറിലെയും കാറ്റ് അഴിച്ചുവിട്ടതായി പരാതി.ചെറുവത്തൂര്‍ മുഗള്‍ സ്റ്റീല്‍ ഏജന്‍സീസ് ഉടമ പി. അബ്ദുള്‍ റഹൂഫാണ് പരാതി നൽകിയിരിക്കുന്നത്. 50 ചാക്ക് സിമന്‍റില്‍ 15 ചാക്ക് ഗാര്‍ഹിക ആവശ്യത്തിനായി കുഞ്ഞികൃഷ്ണന്‍ എന്ന ആളുടെ സൈറ്റില്‍ ഇറക്കിയിരുന്നു. തൊഴിലാളികള്‍ വേണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, ബാക്കി സിമന്‍റ് പയ്യങ്കിയില്‍ ഇറക്കാന്‍ കൊണ്ടു പോകുന്നതിനിടെ പിന്നാലെ എത്തിയ ചുമട്ടുതൊഴിലാളികള്‍ വണ്ടി നിര്‍ത്തിച്ച് വാനിന്‍റെ നാല് ടയറിലെയും കാറ്റ് അഴിച്ചുവിടുകയായിരുന്നു.