Times Kerala

വനിതാ കമ്മിഷൻ്റെ ' ജില്ലാതല പട്ടികവര്‍ഗ മേഖലാ ക്യാമ്പ്  12നും 13നും ഷോളയൂരില്‍

 
efedfre


പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പാലക്കാട് ജില്ലാതല പട്ടികവര്‍ഗ മേഖലാ ക്യാമ്പ് ഫെബ്രുവരി 12നും 13നും ഷോളയൂരില്‍ നടക്കും. ഫെബ്രുവരി 12ന് രാവിലെ ഒന്‍പതിന് അട്ടപ്പാടി പട്ടികവര്‍ഗ മേഖലയിലെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും. 


രാവിലെ 11ന് ഷോളയൂര്‍ കൃഷി ഭവന്‍ ഹാളില്‍ നടക്കുന്ന ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. 
ഫെബ്രുവരി 13ന് രാവിലെ 10.30ന് ഷോളയൂര്‍ പഞ്ചായത്ത് കൃഷി ഭവന്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. 

Related Topics

Share this story