Times Kerala

 വനിതാ കമ്മിഷന്‍ അദാലത്ത് മെയ് 14നും 15നും തിരുവനന്തപുരത്ത്

 
 പട്ടികവര്‍ഗ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ 11 ജില്ലകളില്‍ വനിതാ കമ്മിഷന്‍ ക്യാമ്പ്

 വനിതാ കമ്മിഷന്‍ തിരുവനന്തപുരം ജില്ലാതല അദാലത്ത് മെയ് 14, 15 തിയതികളില്‍ നടക്കും. രാവിലെ 10 മുതല്‍ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് അദാലത്ത്.

വനിതാ കമ്മിഷന്‍ അദാലത്ത് 27ന്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മെയ് 27ന് രാവിലെ 10 മുതല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

സംരംഭം വിപുലീകരിക്കുന്നതിനുള്ള പരിശീലനം

പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED), 5 ദിവസത്തെ ഗ്രോത്ത് പള്‍സ് എന്ന പരിശീലന പരിപാടി (Growth Pulse) സംഘടിപ്പിക്കുന്നു. നാളെ (14) 18 വരെ കളമശ്ശേരിയില്‍ ഉള്ള KIED ക്യാമ്പസില്‍ വച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 
Marketing Strategies, Financial Management, GST & Taxation, Operational Excellence, Sales Process & Team Management തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3,540/- രൂപ ആണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം, GST ഉള്‍പ്പടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,500/- രൂപയാണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2,000 രൂപ താമസം ഉള്‍പ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്.  താത്പര്യമുള്ളവര്‍ KIED ന്റെ വെബ്ലൈറ്റ് ആയ www.kied.info/training-calender/ ല്‍ ഓണ്‍ലൈനായി 2024  May 13 ന്  മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0484 2532890/2550322/9188922800

Related Topics

Share this story