HomeKeralaകല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി: ആരെന്ന് തിരിച്ചറിഞ്ഞില്ല | Woman's body

കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി: ആരെന്ന് തിരിച്ചറിഞ്ഞില്ല | Woman’s body

കൊല്ലം: പുനലൂരിൽ കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ഇവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.(Woman’s body found in Kallada River, Not identified)

പുനലൂർ ശിവൻകോവിൽ ഭാഗത്ത് പുഴയിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. ഉടൻതന്നെ അധികൃതർ സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Clickable Info Box