Times Kerala

 പാ​ല​ക്കാ​ട്ട് പേവി​ഷ​ബാ​ധ​യേ​റ്റ് യു​വ​തി മ​രി​ച്ചു

 
death
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് പേ​വി​ഷ​ബാ​ധ​യ​റ്റ് യു​വ​തി മ​രി​ച്ചു. പാ​ല​ക്കാ​ട് തൃ​ത്താ​ല പ​ടി​ഞ്ഞാ​റ​ങ്ങാ​ടി തെ​ക്കി​ണ​ത്തേ​തി​ല്‍ അ​ഹ​മ്മ​ദ് ക​ബീ​റി​ന്‍റെ ഭാ​ര്യ മൈ​മു​ന (48) ആ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​ മ​രി​ച്ച​ത്.  ജ​നു​വ​രി 15ന് ​ വെ​ള്ള​മെ​ടു​ക്കാ​ൻ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ മൈ​മ​ന​യെ തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ചിരുന്നു. മു​ഖ​ത്താ​ണ് ക​ടി​യേ​റ്റ​ത്. താ​ടി​യെ​ല്ലി​നും ചെ​വി​ക്കും ക​ടി​യേ​റ്റു. പ​രി​ക്കേ​റ്റ ഇ​വ​ര്‍ ഉ​ട​ൻ ത​ന്നെ ചി​കി​ത്സ തേ​ടി. തു​ട​ര്‍​ന്ന് പേ​വി​ഷ ബാ​ധ​ക്കെ​തി​രാ​യ മൂ​ന്ന് ഡോ​സ് വാ​ക്സി​നും എ​ടു​ത്തി​രു​ന്നെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

പേ​വി​ഷ ബാ​ധ മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് ആ​ദ്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണി​പ്പോ​ള്‍ പേ​വി​ഷ ബാ​ധ മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ച​ത്.
 

Related Topics

Share this story