Times Kerala

കഴക്കൂട്ടത്ത് ടിപ്പര്‍ കയറി യുവതി മരിച്ച സംഭവം; വിശദീകരണം തേടി കെ ബി ഗണേഷ്‌കുമാര്‍

 
സിനിമാവകുപ്പ് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടില്ല; കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്, സഹകരിച്ചാൽ വിജയിപ്പിക്കാമെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ

ടിപ്പര്‍ കയറി കഴക്കൂട്ടത്ത് യുവതി മരിച്ച സംഭവത്തില്‍ വിശദീകരണം തേടി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. മോട്ടോര്‍ വഹാന വകുപ്പ് അടിയന്തര പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും ഗണേഷ് കുമാർ നിർദേശം നല്‍കി. അലംഭാവം കാട്ടിയ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിപ്പ് നല്‍കി.

ഇന്ന് വൈകിട്ട് കഴക്കൂട്ടം വെട്ടുറോഡില്‍ വെച്ച് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് ടിപ്പര്‍ ലോറി കയറി മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് വരുന്നതിനിടെയാണ് അപകടം. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേക്ക് ഒതുക്കി നിർത്തിയപ്പോൾ  സ്‌കൂട്ടറില്‍ തട്ടിയായിരുന്നു അപകടം. ബന്ധുവായ യുവതിക്ക് ഓപ്പം പോകുമ്പോഴായിരുന്നു അപകടം നടന്നത്. എന്നാല്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവതിക്ക് പരിക്കില്ല.

Related Topics

Share this story