സ്കൂട്ടറിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിനും കുഞ്ഞിനും പരിക്ക്
May 3, 2024, 06:26 IST
![സ്കൂട്ടറിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിനും കുഞ്ഞിനും പരിക്ക്](https://timeskerala.com/static/c1e/client/91214/uploaded/263fd0eb08c960d2edae3249f5f2a72c.webp)
കൊച്ചി: ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. നെടുമ്പാശേരി ചെങ്ങമനാട് സ്വദേശി സിജി (38) ആണ് മരിച്ചത്.
അത്താണി പറവൂർ റോഡിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. അപകട സമയം ഒപ്പമുണ്ടായിരുന്ന ഭർത്താവിനും കുഞ്ഞിനും നിസാര പരിക്കേറ്റിട്ടുണ്ട്.