Times Kerala

വി​വാ​ഹ​മോ​ച​ന പ​രാ​തി​യു​മാ​യി ഓ​ഫി​സി​ലെ​ത്തി​യ സ്‌​ത്രീ​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേസ്; അഭിഭാഷകർക്ക് ജാമ്യം

 
വി​വാ​ഹ​മോ​ച​ന പ​രാ​തി​യു​മാ​യി ഓ​ഫി​സി​ലെ​ത്തി​യ സ്‌​ത്രീ​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേസ്; അഭിഭാഷകർക്ക് ജാമ്യം
ത​ല​ശ്ശേ​രി: വി​വാ​ഹ​മോ​ച​ന പ​രാ​തി​യു​മാ​യി ഓ​ഫി​സി​ലെ​ത്തി​യ സ്‌​ത്രീ​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ത​ല​ശ്ശേ​രി ബാ​റി​ലെ ര​ണ്ട് അ​ഭി​ഭാ​ഷ​ക​ർ​ക്ക് സു​പ്രീം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. അ​ഡ്വ. എം.​ജെ. ജോ​ൺ​സ​ൺ, അ​ഡ്വ. കെ.​കെ. ഫി​ലി​പ്പ്‌ എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പീ​ഡി​ത​യെ​യോ സാ​ക്ഷി​ക​ളെ​യോ സ​മീ​പി​ക്കാ​നോ സ്വാ​ധീ​നി​ക്കാ​നോ പാ​ടി​ല്ലെ​ന്ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് അ​ഭി​ഭാ​ഷ​ക​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.  മേ​യ് ആ​റി​നാ​ണ് അ​ഭി​ഭാ​ഷ​ക​ർ അ​റ​സ്റ്റി​ലാ​യ​ത്.

 പ്രോ​സി​ക്യൂ​ഷ​ന്റെ വാ​ദം കേ​ട്ടശേ​ഷം കീ​ഴ്കോ​ട​തി​ക്ക് ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ തീ​രു​മാ​നി​ക്കാം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2023ൽ ​അ​ഭി​ഭാ​ഷ​ക ഓ​ഫി​സി​ലെ​ത്തി​യ കോ​ഴി​ക്കോ​ട്‌ സ്വ​ദേ​ശി​നി​യെ ഓ​ഫി​സി​ലും വീ​ട്ടി​ലും വെ​ച്ച്‌ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്‌ അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രെ​യു​ള്ള കേ​സ്‌.
 

Related Topics

Share this story