വന്യജീവി വാരാഘോഷം; മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
Sep 20, 2023, 00:10 IST

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് തൃശ്ശൂര്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഒക്ടോബര്‍ 2, 3 തീയതികളിലായി തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളേജ് വിഭാഗങ്ങള്‍ക്കായി രാവിലെ 9 മുതല്‍ പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, ഉപന്യാസം മത്സരം എന്നിവയും ഒക്ടോബര്‍ മൂന്നിന് ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു. രണ്ടുപേര്‍ അടങ്ങുന്ന ടീമാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങള്‍ക്ക് ഓരോ സ്ഥാപനത്തെയും പ്രതിനിധീകരിച്ച് പരമാവധി രണ്ടു പേര്‍ക്ക് പങ്കെടുക്കാം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്‌കൂള്‍, കോളേജ്, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്ഥാപന മേധാവിയില്‍ നിന്നും തങ്ങളുടെ പേര്, വിലാസം, വിദ്യാലയം, ക്ലാസ്, മത്സരയിനം എന്നിവ വ്യക്തമാക്കുന്ന സാക്ഷ്യപത്രം രജിസ്‌ട്രേഷന് മുമ്പായി ഹാജരാക്കണം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി എന്നിവര്‍ കോളേജ് വിഭാഗത്തില്‍ ആയിരിക്കും ഉള്‍പ്പെടുക. മത്സരങ്ങള്‍ക്ക് ആവശ്യമായ പേപ്പര്‍ സംഘാടകര്‍ നല്‍കും. മറ്റു സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരേണ്ടതാണ്. ഫോണ്‍: 0487 2320609, 9495321272, 8547603771.