Times Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണം: വ​നം​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ചേർന്നു 

 
കാ​ട്ടാ​ന ആ​ക്ര​മ​ണം: വ​നം​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ചേർന്നു 

തൃ​ശൂ​ർ: വ​യ​നാ​ട്ടി​ലെ വ്യാപകമായ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​രി​ൽ വ​നം​മ​ന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ‌ ന​ട​ന്ന യോ​ഗ​ത്തി​ൽ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ കൂടാതെ 
ചീ​ഫ് വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ ഗം​ഗാ​സിം​ഗ്, അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ പി. ​പു​ക​ഴേ​ന്തി, വി​വി​ധ റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ യോഗത്തിൽ പ​ങ്കെ​ടു​ത്തു.

കാ​ട്ടാ​ന ആ​ക്ര​ണ​മം സം​ബ​ന്ധി​ച്ച് നിലവിൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ ഏ​തു​രീ​തി​യി​ൽ നേ​രി​ട​ണ​മെ​ന്ന​തും ബേ​ലൂ​ർ മ​ഖ്ന​യു​ടെ ഇ​പ്പോ​ഴ​ത്തെ സ്ഥാ​നം, ആ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ന്‍റെ പു​രോ​ഗ​തി എ​ന്നി​വ​യും യോ​ഗം വി​ല​യി​രു​ത്തി.
 

Related Topics

Share this story