കാട്ടാന ആക്രമണം: വനംമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം
Updated: Feb 11, 2024, 17:44 IST
തൃശൂർ: വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ വനംമന്ത്രി വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗം. കാട്ടാന ആക്രണമം സംബന്ധിച്ച് ഇപ്പോഴുണ്ടായിരിക്കുന്ന സാഹചര്യത്തെ ഏതുരീതിയിൽ നേരിടണമെന്നതും ബേലൂർ മഖ്നയുടെ ഇപ്പോഴത്തെ സ്ഥാനം, ആനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തിന്റെ പുരോഗതി എന്നിവയും യോഗം വിലയിരുത്തി. തൃശൂർ പോലീസ് അക്കാദമിയിൽ നടന്ന യോഗത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർക്കൊപ്പം ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഗംഗാസിംഗ്, അഡീഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ പി. പുകഴേന്തി, വിവിധ റേഞ്ച് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.