Times Kerala

കാട്ടുപോത്ത് ആക്രമണം: കെസിബിസിയെ പിന്തുണച്ച് രമേശ് ചെന്നിത്തല

 
കാട്ടുപോത്ത് ആക്രമണം: കെസിബിസിയെ പിന്തുണച്ച് രമേശ് ചെന്നിത്തല

കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസിയെ പിന്തുണച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത മേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല എന്നും മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ല. നിയമംങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ആവശ്യമെങ്കിൽ ഭേദഗതി വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നാട്ടിൽ സർക്കാരും മലയോര മേഖലയിൽ വന്യമൃഗങ്ങളും ജീവിക്കാൻ അനുവദിക്കുന്നില്ല. വിഷയത്തിൽ മതമേലധ്യക്ഷന്മാർക്ക് പൂർണ പിന്തുണയെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. 

 

'ആ​ശ​ങ്ക അ​റി​യി​ക്കു​ന്ന​ത് പ്ര​കോ​പ​ന​മ​ല്ല': മ​ന്ത്രി​ക്ക് മ​റു​പ​ടി​യു​മാ​യി കെ​സി​ബി​സി
 

കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ൽ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി കെ​സി​ബി​സി. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​മാ​ണ് കെ​സി​ബി​സി പ്ര​ക​ടി​പ്പി​ച്ച​ത്. കെ​സി​ബി​സി പ്ര​തി​ക​രി​ച്ച​ത് മാ​ന്യ​മാ​യാ​ണ്. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ അ​ലം​ഭാ​വം കാ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തു തി​രു​ത്ത​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. 

 ഇ​ത് സ​ർ​ക്കാ​രി​നു​ള്ള വെ​ല്ലു​വി​ളി​യ​ല്ല. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​റി​യി​ക്കു​മ്പോ​ൾ പ്ര​കോ​പ​ന​പ​ര​മെ​ന്ന് വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും കെ​സി​ബി​സി വ​ക്താ​വ് ഫാ. ​ജേ​ക്ക​ബ് പാ​ല​ക്കാ​പ്പ​ള്ളി പ​റ​ഞ്ഞു. പ്ര​തി​ഷേ​ധി​ക്കാ​നോ പ്ര​തി​ക​രി​ക്കാ​നോ അ​വ​കാ​ശ​മി​ല്ലാ​ത്ത നാ​ടാ​യി കേ​ര​ളം മാ​റി​യോ​യെ​ന്നും കെ​സി​ബി​സി വ​ക്താ​വ് ചോ​ദി​ച്ചു.

കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ലെന്നും ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണമെന്നുമാണ് എ.കെ. ശശീന്ദ്രൻ രാവിലെ പറഞ്ഞത്.  നിലവിൽ കാട്ടുപോത്തിനെ കണ്ടെത്തുക ശ്രമകരമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രിയും പകലുമില്ലാതെ തെരച്ചിൽ നടത്തുകയാണ്. സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായി പ്രവർത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. സർക്കാരിനോട് ഏറ്റുമുട്ടലിന് ചിലർ നിരന്തരം ശ്രമിക്കുന്നു. മരിച്ചുപോയവരെ വെച്ച് ചിലർ ഈ സന്ദർഭത്തിൽ വിലപേശുകയാണ്. ഇതിനെ രാഷ്ട്രീയമായി കാണുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന സമീപനം കെസിബിസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

 

Related Topics

Share this story