കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് അപകടം; ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്

news
 ആ​ര്യ​ങ്കാ​വ്: കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് അപകടം. ബൈ​ക്ക് യാ​ത്രി​ക​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ക​ഴു​തു​രു​ട്ടി ആ​ന​ചാ​ടി സ്വ​ദേ​ശി അ​ശോ​ക​ന്‍ എ​ന്ന​യാ​ള്‍​ക്കാ​ണ് അപകടത്തിൽ പ​രി​ക്കേ​റ്റ​ത്. ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേയാണ് അപകടം . ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.ക​ഴു​തു​രു​ട്ടി ത​ക​ര​പ്പാ​റ പാ​ത​യി​ല്‍ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ നി​ന്നും കൂ​ട്ട​മാ​യി എ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ള്‍ അ​ശോ​ക​നെ ബൈ​ക്ക് ഉ​ള്‍​പ്പ​ടെ ഇ​ടി​ച്ചു നി​ല​ത്തി​ടു​ക​യാ​യി​രു​ന്നു.കാ​ലി​ന് പ​രി​ക്കേ​റ്റ അ​ശോ​ക​ന്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Share this story