Times Kerala

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് 

 
മ​ഴ​ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം; ര​ണ്ടു​ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് 
സംസ്ഥാനത്ത് വ്യാപക മഴ പെയ്യാൻ സാധ്യത. 10 ജില്ലകളില്‍ നിന്ന് ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശ മലയോര പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നിലനിൽക്കുന്നു.
തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറാതാ വാഡക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ വരുന്ന 5 ദിവസം കൂടി മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Related Topics

Share this story