പന്തളത്ത് ആളില്ലാത്ത സമയം അക്രമിസംഘം വീടിന് തീയിട്ടു

പന്തളത്ത് ആളില്ലാത്ത സമയം അക്രമിസംഘം വീടിന് തീയിട്ടു
പന്തളം: പന്തളം മങ്ങാരത്ത് അക്രമി സംഘം വീടിന് തീയിട്ടു. പന്തളം നഗരസഭയിൽ 31-ാം വാർഡിലെ സുജിത്തിന്‍റെ വീടിനാണ് തീയിട്ടത്. ആരും വീട്ടിൽ ഇല്ലാത്ത സമയത്ത് വീടിന്‍റെ വാതിൽ തല്ലിതകർത്താണ് അതിക്രമം നടത്തിയത്. വീടിന് ഉൾഭാഗത്ത് ഉണ്ടായിരുന്ന ഫർണീച്ചറുകളും മറ്റ് സാധനങ്ങളും കത്തി നശിച്ചു. പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്. കഞ്ചാവ് ലോബിയാണ് അക്രമത്തിന് പിന്നില്ലെന്ന് വീട്ടുകാർ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story