കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം വഷളായപ്പോൾ പിപി മുകുന്ദനുമായി സമാധാന അഭ്യർത്ഥന നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Updated: Sep 18, 2023, 21:18 IST

കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം വഷളായപ്പോൾ പിപി മുകുന്ദനുമായി സമാധാന അഭ്യർത്ഥന നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി നേതാവിന്റെ നിര്യാണത്തിൽ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉടലെടുത്ത കാലത്ത് ചർച്ചകളിൽ സജീവ സാന്നിധ്യമായിരുന്നു പിപി മുകുന്ദനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരുവരും ഒരുമിച്ച് സമാധാന അഭ്യർത്ഥന നടത്തിയതായും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഒരു സംഘടനയിൽ എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം. നേതൃസ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ബിജെപിയെയോ ആർഎസ്എസിനെയോ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഏതൊരു സംഘടനാ പ്രവർത്തകർക്കും അദ്ദേഹം മാതൃകയായിരുന്നുവെന്നും പിണറായി പറഞ്ഞു.