HomeKeralaമേപ്പാടിയിലെ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടും: ദൗത്യം പുരോഗമിക്കുന്നു | Wayanad Wild...

മേപ്പാടിയിലെ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടും: ദൗത്യം പുരോഗമിക്കുന്നു | Wayanad Wild Elephant Attack

വയനാട്: മേപ്പാടി പുത്തുമലയിൽ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു. 45 അംഗ സംഘമാണ് രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പുത്തുമല സ്വദേശിനി ജെസ്സി ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവ് ഷാജിക്ക് പരിക്കേറ്റു. ഇദ്ദേഹം മേപ്പാടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.(Wayanad Wild Elephant Attack Claims Woman Life)

സംഭവത്തിന് പിന്നാലെ മേപ്പാടി ടൗണിൽ നാട്ടുകാർ വൻ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തി. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ഉറപ്പുനൽകി. പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ വലിയ സുരക്ഷാ സന്നാഹങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്.

Story Summary

A 46-year-old woman, Jessi, was killed and her husband injured in a wild elephant attack in Meppadi, Wayanad, while they were traveling on a scooter. Following widespread protests by local residents demanding action against recurring wildlife attacks, the Forest Department promised to tranquilize and capture the elephant, along with announcing compensation and employment assistance for the victim’s family.

WhatsApp Channel Banner

Latest updates

‘എനിക്ക് 15 വയസ്സേയുള്ളൂ, എന്നോട് ക്ഷമിക്കൂ’: മാപ്പ് പറഞ്ഞ്...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ അസഭ്യപ്രയോഗം നടത്തിയ സംഭവത്തിൽ മാപ്പപേക്ഷയുമായി പെൺകുട്ടി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, തെറ്റ് പറ്റിയതായും രാജ്യം മുഴുവൻ തന്നോട് ക്ഷമിക്കണമെന്നും കൈകൂപ്പി പെൺകുട്ടി അപേക്ഷിക്കുന്നുണ്ട്.(PM...

വയനാട്ടിൽ കനത്ത മഴ: താമരശ്ശേരി ചുരത്തിൽ യാത്രാനിയന്ത്രണം; അനാവശ്യ...

വയനാട് : കനത്ത മഴയാണ് വയനാട് ജില്ലയിൽ അനുഭവപ്പെടുന്നത്. ഇതോടെ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ വൈത്തിരി, ലക്കിടി മേഖലകളിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്.(Wayanad...

കറാച്ചി ലിയാരിയിൽ ഉസൈർ ബലൂച്ചിൻ്റെ സഹോദരൻ സുബൈർ ബലൂച്ചിന്...

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുള്ള ലിയാരി പ്രദേശത്ത് പ്രമുഖ ഗുണ്ടാത്തലവൻ ഉസൈർ ബലൂചിന്റെ സഹോദരൻ സുബൈർ ബലൂചിന് (40) നേരെ വെടിവെപ്പ്. വെള്ളിയാഴ്ച ചക്കിവാറ റോഡിലുള്ള വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതരായ...

‘തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന തെറ്റുകൾക്കെതിരെ ഞങ്ങൾ UDF കൗൺസിലർമാരുടെ...

തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനായി കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ നഗരസഭാ കൗൺസിൽ പാസാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ വകുപ്പിനുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്...

കാലിഫോർണിയയിൽ US F-35B സ്റ്റെൽത്ത് യുദ്ധവിമാനം തകർന്നു വീണു:...

കാലിഫോർണിയ: യു.എസ് മറീൻ കോർപ്സിന്റെ ഏറ്റവും അത്യാധുനിക എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം കാലിഫോർണിയയിൽ തകർന്നു വീണു. സാൻ ഡിയാഗോയിലെ മിരാമർ മറീൻ എയർ ബേസിന് സമീപമാണ് അപകടമുണ്ടായത്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ്...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....