കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുള്ള ലിയാരി പ്രദേശത്ത് പ്രമുഖ ഗുണ്ടാത്തലവൻ ഉസൈർ ബലൂചിന്റെ സഹോദരൻ സുബൈർ ബലൂചിന് (40) നേരെ വെടിവെപ്പ്. വെള്ളിയാഴ്ച ചക്കിവാറ റോഡിലുള്ള വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതരായ അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർത്തത്.(Uzair Baloch Brother Zubair Baloch Shot Injured In Karachi Lyari Attack)
നെഞ്ചിലും വയറ്റിലും മാരകമായി വെടിയേറ്റ സുബൈറിനെ അത്യാസന്ന നിലയിൽ കറാച്ചി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ വഴിപോക്കരായ രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്.
കുപ്രസിദ്ധമായ ലിയാരി ഗാംഗ് വാർ കാലഘട്ടം വീണ്ടും തിരിച്ചെത്തുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. 2012-ൽ ഏഴോളം ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ സുബൈർ, 2025 ജനുവരിയിലാണ് ജയിൽ മോചിതനായത്. വ്യക്തിവൈരാഗ്യമാണോ അതോ മുൻകാല ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ ആക്രമണത്തിന് പിന്നിലെന്ന് കറാച്ചി പോലീസ് അന്വേഷിച്ചുവരികയാണ്. കറാച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഉസൈർ ബലൂച്ച് കൊലപാതകം, രാജ്യദ്രോഹം, സ്‌ഫോടകവസ്തു നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായി നിലവിൽ ജയിലിൽ കഴിയുകയാണ്. സഹോദരന് നേരെയുണ്ടായ ആക്രമണത്തോടെ ലിയാരിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Story Summary
Zubair Baloch, brother of infamous Karachi gangster Uzair Baloch, was critically injured after unidentified gunmen opened fire on him in Lyari, Karachi. Two passersby were also wounded in the shooting.


