HomeKerala'തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന തെറ്റുകൾക്കെതിരെ ഞങ്ങൾ UDF കൗൺസിലർമാരുടെ പോരാട്ടങ്ങൾ തുടരും':...

‘തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന തെറ്റുകൾക്കെതിരെ ഞങ്ങൾ UDF കൗൺസിലർമാരുടെ പോരാട്ടങ്ങൾ തുടരും’: KS ശബരീനാഥൻ | KS Sabarinadhan

തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനായി കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ നഗരസഭാ കൗൺസിൽ പാസാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ വകുപ്പിനുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരിനാഥൻ. വിഷയം വിവാദമായ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരുടെ നിലപാടിലെ വീഴ്ചകളെക്കുറിച്ചാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.(KS Sabarinadhan Slams Local Self Govt Dept Over Jailed BJP Councillor Sugathan Leave Issue)

തിരുവനന്തപുരം നഗരസഭയിൽ വാഴോട്ടുകോണം കൗൺസിലറുടെ അവധിയുമായി ബന്ധപ്പെട്ട് മേയർ വി.വി. രാജേഷ് വായിച്ച ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഞെട്ടിക്കുന്നതായിരുന്നുവെന്ന് ശബരിനാഥൻ പറഞ്ഞു. “സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നത് പോലെ” നിയമത്തിന്റെയും ലോജിക്കിന്റെയും എല്ലാ അതിരുകളും ലംഘിച്ചാണ് ഉദ്യോഗസ്ഥർ ഇത്തരം ഒരു ദുർബല ഉത്തരവിറക്കിയത്. ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ച ആഭ്യന്തര മന്ത്രി വിഷയത്തിൽ സത്വര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായും ശബരിനാഥൻ കൂട്ടിച്ചേർത്തു.

കുറിപ്പിൻ്റെ പൂർണ്ണരൂപം 

തിരുവനന്തപുരം നഗരസഭ അധികാരമേറ്റ നാൾ മുതൽ ഒരു ക്രിയാത്മക പ്രതിപക്ഷമായി യുഡിഫ് പ്രവർത്തിക്കുകയാണ്.വികസനത്തിനും മറ്റു പൊതുകാര്യങ്ങളിലും നഗരസഭയെ അനുകൂലിക്കുകയും എന്നാൽ ദിശ തെറ്റി അവർ സഞ്ചരിക്കുമ്പോൾ വിഷയങ്ങളിൽ ശക്തമായ രാഷ്ട്രീയപോരാട്ടവുമായി ഞങ്ങൾ ഇരുപത് കൗൺസിലർമാർ മുന്നോട്ടുപോവുകയാണ്.
എന്നാൽ ഇന്നലെ നഗരസഭയിൽ വാഴോട്ടുകോണം കൗൺസിലരുടെ അവധിയുമായി ബന്ധപ്പെട്ട് ചർച്ച നടന്നപ്പോൾ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ഒരു ഉത്തരവ് ബഹു: മേയർ വായിച്ചപ്പോൾ ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. കൗൺസിൽ കഴിഞ്ഞ് നേരെ ആഭ്യന്തര മന്ത്രിയെ കണ്ടപ്പോഴാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്.
ഇത്രയും വിവാദമായ ഒരു വിഷയത്തിൽ അദേഹത്തിന്റെ ഓഫിസ് പോലും അറിയാതെ ഈ വകുപ്പിലെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തു. എന്ന് മാത്രമല്ല, “സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നത് പോലെ” നിയമത്തിന്റെയും ലോജിക്കിന്റെയും എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ ഒരു ദുർബല ഉത്തരവ് ഇറക്കിയത് ആരുടെ പ്രീതിക്കുവേണ്ടിയാണ്? ഈ വിഷയത്തിൽ ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ച ബഹു:ആഭ്യന്തര മന്ത്രി സത്വര നടപടികൾ സ്വീകരിക്കും എന്നുള്ളത് ആശ്വാസത്തിന് വകനൽകുന്നു. എനിക്ക് അറിയാൻ കഴിയുന്നത് ഈ ഫയലിലെ കരുതലിന്റെ ഉറവിടം തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നാണ് എന്ന് കൂടി മനസിലാക്കുന്നു.
ഭരണം മാറുമ്പോൾ ഉദ്യോഗസ്ഥർ ഭരണപക്ഷം പറയുന്നത് അക്ഷരം തെറ്റാതെ അതുപോലെ അനുസരിക്കണം എന്ന് ഞാൻ ഒരിക്കലും പറയുന്നില്ല, പക്ഷേ ഭരണം മാറിയിട്ടും നിയമവിരുദ്ധമായി ഫയലിൽ തങ്ങൾക്ക് ഇഷ്ടമുള്ള എന്തും എഴുതിവയ്ക്കാമെന്ന ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം അവസാനിപ്പിക്കാൻ ഭരണസംവിധാനം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇതിന്റെ പാപഭാരം അനുഭവിക്കാൻ പോകുന്നത് പാർട്ടിയും മുന്നണിയുമാണ് . നേതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു.
തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന തെറ്റുകൾക്കെതിരെ ഞങ്ങൾ യുഡിഫ് കൗൺസിർമാരുടെ പോരാട്ടങ്ങൾ തുടരും.
ശബരി

Story Summary

Congress councillor KS Sabarinadhan criticized government officials and the Local Self Government Department over the controversial order regarding the leave application of BJP councillor R Sugathan, who is currently jailed under KAAPA.

WhatsApp Channel Banner

Latest updates

കള്ളപ്പണം വെളുപ്പിക്കൽ കേസ്; 15 വർഷത്തെ ശിക്ഷ റദ്ദാക്കി,...

ലിമ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിധിച്ച 15 വർഷത്തെ തടവുശിക്ഷ രാജ്യത്തെ ഭരണഘടനാ കോടതി റദ്ദാക്കിയതിനെ തുടർന്ന് പെറു മുൻ പ്രസിഡന്റ് ഒലാന്ത ഹുമാല ജയിൽമോചിതനായി. ബ്രസീലിയൻ നിർമാണക്കമ്പനിയായ ഒഡെബ്രെച് ഉൾപ്പെട്ട അഴിമതിക്കേസുമായി...

‘എല്ലാവരും ജാഗ്രത പാലിക്കണം’: സംസ്ഥാനത്തെ മഴക്കെടുതിയിൽ MM മണി |...

ഇടുക്കി: സംസ്ഥാനത്തുടനീളം പെയ്യുന്ന കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുതിർന്ന സി.പി.ഐ.എം നേതാവ് എം. എം. മണി ആവശ്യപ്പെട്ടു.(MM Mani Urges Vigilance Unity Amid Severe...

വൈസ് അഡ്മിറൽ AN പ്രമോദ് നേവൽ സ്റ്റാഫ് ഡെപ്യൂട്ടി...

ന്യൂഡൽഹി: വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫായി 2026 ഓഗസ്റ്റ് 1-ന് ചുമതലയേറ്റു. 38 വർഷത്തിലധികം നീണ്ട വിശിഷ്ട സേവനത്തിന് ശേഷം ജൂലൈ 31-ന് വിരമിച്ച വൈസ്...

കാവേരി ജലത്തർക്കം: ഓഗസ്റ്റ് 13-ന് കർണാടകയിൽ സമ്പൂർണ്ണ ബന്ദ്,...

ബംഗളൂരു: തമിഴ്‌നാട്ടിലേക്ക് പ്രതിദിനം 3,500 ക്യൂസെക്‌സ് കാവേരി വെള്ളം തുടർച്ചയായി 15 ദിവസം വിട്ടുനൽകണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ കർണാടകയിൽ ഓഗസ്റ്റ് 13-ന് സംസ്ഥാനവ്യാപക ബന്ദ് പ്രഖ്യാപിച്ചു. കന്നഡ ഒക്കൂട...

ഒമാൻ തീരത്ത് കപ്പലിന് നേർക്ക് അജ്ഞാത പ്രൊജക്റ്റൈൽ പതിച്ചു:...

മസ്കറ്റ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് വെച്ച് ടാങ്കർ കപ്പലിന് നേരെ മിസൈൽ/റോക്കറ്റ് ആക്രമണം. അജ്ഞാത കേന്ദ്രത്തിൽ നിന്ന് തൊടുത്ത പ്രൊജക്റ്റൈൽ  പതിച്ച് കപ്പലിന്റെ എഞ്ചിൻ മുറിക്ക് ഗുരുതരമായ തകരാർ...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....