Times Kerala

 വയനാട് സുഗന്ധഗിരി മരം മുറിക്കേസ്;  ആറു പ്രതികളുടെയും മുൻകൂർ ജാമ്യ അപേക്ഷ തള്ളി

 
court
വയനാട് സുഗന്ധഗിരി മരം മുറിക്കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ഇല്ല. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ആറു പ്രതികളുടെയും മുൻകൂർ ജാമ്യ അപേക്ഷ തള്ളി. മരംമുറി നടന്നിരിക്കുന്നത് റിസർവ്ഡ് വനത്തിൽ ആണെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് വനംവകുപ്പ്. 

സുഗന്ധഗിരി,3000 ഏക്കറോളം വരുന്ന ഭൂപ്രദേശമാണ്. ഇത് 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്ടിന്റെ ഭാഗമായി ആദിവാസികൾക്ക് പതിച്ചുകൊടുത്ത ഭൂമിയാണ്. വീടിന് ഭീഷണിയായ ഇരുപത് മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ നൂറിലേറെ മരങ്ങൾ മുറിച്ചുനീക്കിയെന്നതാണ് കേസ്.  വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വയനാട് സുഗന്ധഗിരിയിൽ അനധികൃത മരം മുറിക്ക് ഒത്താശ ചെയ്തിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. അനധികൃത മരം മുറി നടന്നത് വനംവകുപ്പുദ്യോഗസ്ഥരുടെ കാവലിലാണ് എന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.

Related Topics

Share this story