Times Kerala

 കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി ഓവർസിയർ പിടിയിൽ

 
 കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി ഓവർസിയർ പിടിയിൽ
മലപ്പുറം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനി​ടെ വാട്ടർ അതോറിറ്റി ഓവർസിയർ മലപ്പുറത്ത് വിജിലൻസ് പിടിയിൽ. മലപ്പുറം കോട്ടക്കുന്ന് സർക്കിൾ ഓഫിസിലെ ഓവർസിയറായ പാലക്കാട് ചിറ്റൂർ സ്വദേശി രാജീവിനെയാണ് പിടികൂടിയത്. ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ് കുഴിക്കാൻ പൊതുമരാമത്ത് വകുപ്പിൽ സമർപ്പിക്കേണ്ട എസ്റ്റിമേറ്റ് വേഗത്തിൽ തയാറാക്കാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പണമാവശ്യപ്പെട്ട വിവരം പരാതിക്കാരൻ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീക്കിനെ അറിയിച്ചതോടെ വ്യാഴാഴ്ച വൈകുന്നേരം ഓഫിസിൽ നിന്ന് കൈയോടെ പിടികൂടുകയായിരുന്നു 

Related Topics

Share this story