Times Kerala

മാലിന്യമുക്തം നവകേരളം മൂന്നാംഘട്ടം; ജില്ലയിലെ ഹരിത സഹായ സ്ഥാപനങ്ങളുടെ യോഗം ചേര്‍ന്നു 

 
 370 ഗ്രാമ പഞ്ചായത്ത്, 30 നഗരസഭാ പ്രദേശങ്ങൾ പൊതുസ്ഥല മാലിന്യ രഹിതമാകുന്നു
 

 മാലിന്യമുക്ത നവകേരളം മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹരിത സഹായ സ്ഥാപനങ്ങളുടെ യോഗം ചേര്‍ന്നു. തൃശ്ശൂര്‍ സിവില്‍ സ്റ്റേഷന്‍ അനക്‌സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍ അധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുകയും ഹരിത കര്‍മ്മ സേന യൂസര്‍ ഫീ കളക്ഷനുമായി ബന്ധപ്പെട്ട് അവലോകനം നടത്തുകയും ചെയ്തു. 

യോഗത്തില്‍ ഹരിത കര്‍മ്മ സേന നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിലയിരുത്തുകയും യൂസര്‍ ഫീ വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ജില്ലയില്‍ യൂസര്‍ ഫീസ് ശേഖരണം വര്‍ദ്ധിപ്പിക്കുന്നതിനും വാതില്‍പ്പടി ശേഖരം പരമാവധി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഊര്‍ജിതമായി പ്രവര്‍ത്തനങ്ങളാണ് ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. 

നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ സി. ദിദിക, മാലിന്യമുക്തം നവകേരളം തൃശ്ശൂര്‍ ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയേറ്റ് കോ-കോര്‍ഡിനേറ്റര്‍ കെ.ബി ബാബുകുമാര്‍, അസി. ഡയറക്ടര്‍ ആന്‍സന്‍ ജോസഫ്, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Topics

Share this story