വരാക്കര പള്ളി വികാരിയുടെ ബൈക്ക് കത്തിച്ചു
Thu, 25 May 2023

ആമ്പല്ലൂർ: വരാക്കര ഉണ്ണിമിശിഹ പള്ളി വികാരിയുടെ ബൈക്ക് കത്തിച്ചു. പള്ളിയുടെ പാരിഷ് ഹാളിന് സമീപം നിർത്തിയിരുന്ന ഫാ. സോണി കിഴക്കൂടന്റെ ബൈക്കാണ് കത്തിച്ചത്. ഉച്ചക്ക് 12ഓടെയാണ് സംഭവം നടന്നത്. ബൈക്ക് കത്തിക്കുന്ന ദൃശ്യങ്ങൾ പള്ളിയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ബൈക്കിനടുത്തെത്തിയ ആൾ മീറ്റർ ബോർഡിൽ ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തിയ ശേഷം മാറിനിൽക്കുകയായിരുന്നു. തീ ആളിപടരുന്നതുകണ്ടാണ് ഇയാൾ സ്ഥലം വിട്ടത്. പുതുക്കാട് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. പ്രതിക്കായി വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.