HomeKeralaവിഴിഞ്ഞത്ത് ഓടുന്ന കാറിൽ യുവതിക്ക് നേരെ പീഡനശ്രമം; ഷെയർ ടാക്സിയെന്ന വ്യാജേന...

വിഴിഞ്ഞത്ത് ഓടുന്ന കാറിൽ യുവതിക്ക് നേരെ പീഡനശ്രമം; ഷെയർ ടാക്സിയെന്ന വ്യാജേന കാറിൽ കയറ്റി ഉപദ്രവം; രണ്ട് പേർ പിടിയിൽ | Woman Assaulted in Car Vizhinjam

വിഴിഞ്ഞം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം (Woman Assaulted in Car Vizhinjam). സംഭവത്തിൽ കോവളം സ്വദേശികളായ അജിത് രാജ് (44), അശോകൻ (54) എന്നിവരെ വിഴിഞ്ഞം പോലീസ് പിടികൂടി. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി – വെങ്ങാനൂർ റോഡിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

നഗരത്തിലേക്ക് പോകാനായി കല്ലുവെട്ടാംകുഴി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു യുവതി. ഈ സമയം കാറുമായെത്തിയ പ്രതികൾ ഷെയർ ടാക്സിയാണെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ച് വാഹനത്തിൽ കയറ്റി. യുവതി പിൻസീറ്റിൽ കയറിയ ഉടൻ ഡ്രൈവർ സീറ്റിലിരുന്ന അജിത് രാജ് പിന്നിലേക്ക് മാറുകയും അശോകൻ ഡ്രൈവർ സീറ്റിലേക്ക് കയറുകയും ചെയ്തു.

വാഹനം മുന്നോട്ട് എടുത്തതോടെ അജിത് രാജ് യുവതിയെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി. പരിഭ്രാന്തയായ യുവതി ബഹളം വെച്ചതോടെ പ്രതികൾ വാഹനത്തിന്റെ വേഗത കുറച്ചു. ഈ തക്കം നോക്കി യുവതി ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. തുടർന്ന് പ്രതികൾ കാറുമായി അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

വാഹനത്തിൽ നിന്ന് പുറത്തുചാടിയ ഉടൻ തന്നെ യുവതി തന്റെ മൊബൈൽ ഫോണിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ നമ്പർ സഹിതം ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ സഹിതം വിഴിഞ്ഞം പോലീസിൽ പരാതി നൽകിയതോടെയാണ് പ്രതികളെ വേഗത്തിൽ വലയിലാക്കാൻ സാധിച്ചത്. കോവളത്തുനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Story Summary : Two men, Ajith Raj and Ashokan, were arrested for attempting to sexually assault a young woman in a moving car in Vizhinjam. The duo tricked the victim by posing as a share taxi. The woman escaped by jumping out of the car and managed to take a photograph of the vehicle, which led to the suspects’ immediate arrest.

WhatsApp Channel Banner

Latest updates

നടി തൃഷയ്‌ക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം;...

തഞ്ചാവൂർ: നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ യുവാജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം (Udhayanidhi Stalin station bail Thanjavur)....

കെ.എം. ബഷീർ വധക്കേസ്: നിർണ്ണായക ദൃക്‌സാക്ഷി കൂറുമാറി |...

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിന്റെ വിചാരണ നടപടികളിൽ പ്രോസിക്യൂഷന് തിരിച്ചടി (KM Basheer accident case witness turns hostile). കേസിലെ നിർണ്ണായക ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ്...

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം |...

തൃശൂർ: തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് വളപ്പിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം (Thrissur Medical College fire accident). പുതിയതായി പണിയുന്ന മദർ ആൻഡ് ചൈൽഡ് (അമ്മയും കുഞ്ഞും) വിഭാഗം കെട്ടിടത്തിന്റെ മൂന്നാം...

“കാര്യം നടന്നപ്പോൾ സ്ത്രീകളെ അധിക്ഷേപിക്കുന്നു, ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്”:...

തിരുവനന്തപുരം: പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ (KB Ganesh Kumar CP...

ലോകത്തിലെ ആദ്യ ‘ടണൽ ബോറിങ്–ബ്ലാസ്റ്റിങ്’ യന്ത്രം നിർമ്മിച്ച് ചൈന;...

ബീജിങ്: സങ്കീർണ്ണമായ പർവ്വത പ്രതിഭാസങ്ങളിലൂടെയും കഠിനമായ പാറയിടുക്കുകളിലൂടെയും തുരങ്കനിർമ്മാണം വേഗത്തിലാക്കാൻ ലോകത്തിലെ ആദ്യ 'ടണൽ ബോറിങ്-ബ്ലാസ്റ്റിങ്' (Boring and Blasting Machine) യന്ത്രം വികസിപ്പിച്ച് ചൈന (Xianglong tunnel boring blasting machine...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...