ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
May 11, 2024, 07:56 IST
![ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി](https://timeskerala.com/static/c1e/client/91214/uploaded/1767038618cefea2d55c20a195d2a4c7.webp)
തിരുവനന്തപുരം: ചട്ടം ലംഘനം നടത്തിയ പഞ്ചായത്തംഗങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യത. കൊല്ലം പരവൂര്‍ മുന്‍സിപ്പാലിറ്റി പത്താം വാര്‍ഡ് കൗണ്‍സിലര്‍ നിഷാകുമാരി, ചെമ്പ് പഞ്ചായത്തംഗം ശാലിനി മധു, പുന്നപ്ര സൗത്ത് പഞ്ചായത്തംഗം സുല്‍ഫിക്കര്‍ എന്നിവരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കിയത്. ഇല്ലാത്ത പ്രിന്റിംഗ് പ്രസിന്റെ പേരില്‍ ചെയര്‍പേഴ്സന്റെയും അംഗങ്ങളുടേയും ലെറ്റര്‍ പാഡ് അച്ചടി കരാര്‍ ഏറ്റെടുത്തതിനും, വ്യാജ ബില്ലുകള്‍ നല്കി പണം കൈപ്പറ്റിയതിനുമാണ് നിഷാകുമാരിയെ അയോഗ്യയാക്കിയത്. തുടര്‍ച്ചയായി കമ്മിറ്റികളില്‍ പങ്കെടുക്കാത്തതിരുന്നതിനാലാണ് മറ്റ് രണ്ട് പേരെ അയോഗ്യരാക്കിയത്.