Times Kerala

 മദ്യ കമ്പനി ഏജന്റിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപ വിജിലൻസ് പിടികൂടി

 
മദ്യ കമ്പനി ഏജന്റിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപ വിജിലൻസ് പിടികൂടി
 തിരുവനന്തപുരം: കൺസ്യൂമർ ഫെഡ്, ബിവറേജസ് ഔട്ട് ലെറ്റുകളിൽ മദ്യം വിൽക്കാൻ കമീഷൻ. മദ്യ കമ്പനി ഏജന്റിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപ വിജിലൻസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പാലക്കാട് ജില്ലയിലെ മുണ്ടൂർ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിൽ വിജിലൻസ് പരിശോധന നടത്തിയത്. ആകെ 2,01,520 രൂപ വിജിലൻസ് ഇന്ന് പിടികൂടി. സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകൾ വഴിയും, കൺസ്യൂമർ ഫെഡിന്റെ ഔട്ട് ലെറ്റുകൾ വഴിയും ചില ജീവനക്കാർ സർക്കാർ മദ്യം വിൽപ്പന നടത്താൻ മടി കാണിക്കുന്നതായും എന്നാൽ സ്വകാര്യ ഡിസ്റ്റിലറികളുടെ മദ്യം കമീഷൻ വാങ്ങി ഔട്ട് ലെറ്റുകളിൽ പ്രദർശിപ്പിച്ച് കൂടുതൽ വിൽപ്പന നടത്താൻ ഉത്സാഹം കാണിക്കുകയും ചെയ്യുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം നിരവധി ദിവസം നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് കമീഷനുമായി വന്ന സ്വകാര്യ മദ്യ ഡിസ്റ്റിലറിയിലെ ഏജന്റുമാരെ പിന്തുടർന്ന് കൈയോടെ പിടികൂടാനായത്.

Related Topics

Share this story