നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വേ​ർ​പാ​ട് സി​നി​മ ലോ​ക​ത്തി​ന് തീരാനഷ്ടം: പ്ര​ധാ​ന​മ​ന്ത്രി

നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വേ​ർ​പാ​ട് സി​നി​മ ലോ​ക​ത്തി​ന് ന​ഷ്ട​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
 ന്യൂ​ഡ​ൽ​ഹി: ന​ട​ൻ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വി​യോ​ഗം സി​നി​മ​യ്ക്കും സം​സ്കാ​രി​ക ലോ​ക​ത്തി​നും ന​ഷ്ട​മാ​ണെ​ന്ന് മോ​ദി തന്റെ ട്വിറ്ററിൽ കുറിച്ചു. നെ​ടു​മു​ടി വേ​ണു വൈ​ദ​ഗ്ദ്ധ്യ​മു​ള്ള ന​ട​നാ​ണ്. അ​ദ്ദേ​ഹം ഒ​രു എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു. നാ​ട​ക​ത്തി​ലും അ​ഭി​നി​വേ​ശമുള്ള വ്യ​ക്തി​യാ​ണ് നെ​ടു​മു​ടി​യെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

Share this story