Times Kerala

 എ​ട​വ​രാ​ട് വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ചു

 
 എ​ട​വ​രാ​ട് വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ചു
പേ​രാ​മ്പ്ര: ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാം​ത​വ​ണ​യും എ​ട​വ​രാ​ട് വാ​ഹ​ന​ങ്ങ​ള്‍ക്ക് തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച ര​ണ്ടു മ​ണി​യോ​ടെ കൊ​യി​ലോ​ത്ത് ഷി​ബി​​ന്റെ ബൈ​ക്കും കൊ​യി​ലോ​ത്ത് മോ​ഹ​ന​ന്റെ ഓ​ട്ടോ​റി​ക്ഷ​യു​മാ​ണ് ക​ത്തി​ നശിച്ചത്.   വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ ത​ള്ളി കു​റ​ച്ച് ദൂ​ര​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. ഇ​രു വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ 21ന് ​മ​ഞ്ചേ​രി​ക്കു​ന്ന് മു​ക്ക​ള്ളി​ൽ സ​ക്കീ​ർ, ക​ള​രി​പ്പ​റ​മ്പി​ൽ അ​തു​ൽ​രാ​ജ് എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങളും നശിപ്പിച്ചിരുന്നു. 

Related Topics

Share this story