Times Kerala

വീണ വിജയൻ രേഖ നൽകണം; അറസ്റ്റ് പാടില്ലെന്ന് കർണാടക ഹൈക്കോടതി

 
 സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണം; മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് എസ്എഫ്‌ഐഒ സമന്‍സ്

ബെംഗളൂരു: സിഎംആർഎൽ കമ്പനിയുമായി നടന്ന പണമിടപാടുകൾ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻറെ എക്സാലോജിക് കമ്പനിയോടു കർണാടക ഹൈക്കോടതി നിർദേശിച്ചു. അന്വേഷണം റദ്ദാക്കണമെന്ന വീണയുടെ ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. അന്വേഷണം ഇപ്പോൾ പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും കടുത്ത നടപടിയുണ്ടാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

റജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചശേഷം എസ്എഫ്ഐഒ സമാന്തര അന്വേഷണം നടത്തുന്നത് നിയമപരമല്ലെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ‘സീരിയസ് ഫ്രോഡ്’ അല്ലെന്നുമാണ് എക്സാലോജിക്കിന്റെ വാദം. സിഎംആർഎലുമായി ബന്ധപ്പെട്ട് 135 കോടി രൂപയുടെ ക്രമക്കേട് ആദായനികുതി വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെങ്കിൽ സുതാര്യമല്ലാത്ത ഒട്ടേറെ ഇടപാടുകൾ നടന്നിരിക്കാമെന്നും പൊലീസിനെയും മറ്റും ഇടപെടുത്താൻ അധികാരമുള്ള എസ്എഫ്ഐഒ തന്നെ അന്വേഷിക്കണമെന്നും കേന്ദ്രം വാദിച്ചു. സിഎംആർഎലിന് ഒരു സേവനവും നൽകാതെ എക്സാലോജിക് 1.72 കോടി രൂപ കൈപ്പറ്റിയതിനു തെളിവുണ്ടെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.

Related Topics

Share this story