Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala
HomeKeralaമുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച: KC വേണുഗോപാലിനെ കണ്ട് VD...

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച: KC വേണുഗോപാലിനെ കണ്ട് VD സതീശൻ, നിർണ്ണായക നീക്കങ്ങൾ | VD Satheesan Meets KC Venugopal

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.(VD Satheesan Meets KC Venugopal First Time After Kerala CM Announcement)

ഡൽഹിയിലെ സുപ്രധാന പാർട്ടി യോഗങ്ങൾക്ക് ശേഷം വൈകിട്ടോടെയാണ് കെ. സി. വേണുഗോപാൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട് പാർട്ടിയിലും മുന്നണിയിലും അസംതൃപ്തി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു. വഴുതക്കാട്ടുള്ള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വസതി സന്ദർശിച്ച് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള രണ്ടാം വട്ട ശ്രമങ്ങൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് വി. ഡി. സതീശൻ കെ. സി. വേണുഗോപാലിനെ കാണാനായി എത്തിയത്.

കന്റോൺമെന്റ് ഹൗസിൽ മുസ്ലിം ലീഗ് നേതാക്കളുമായുള്ള നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയാക്കിയ തൊട്ടുപിന്നാലെയാണ് നിയുക്ത മുഖ്യമന്ത്രി ചെന്നിത്തലയുടെ വീട്ടിലെത്തിയത്. ഇത് രണ്ടാം തവണയാണ് വി. ഡി. സതീശൻ ചെന്നിത്തലയെ നേരിൽ കണ്ട് അനുനയ നീക്കങ്ങൾക്ക് ശ്രമിക്കുന്നത്. പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാരൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിനെ പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്നും, അവർ യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്സുമാണെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു.

Story Summary

Designate Kerala CM VD Satheesan held his first high-profile meeting with AICC General Secretary KC Venugopal following the official chief minister announcement. The meeting took place in Trivandrum shortly after Satheesan visited Ramesh Chennithala’s residence to resolve ongoing cabinet formation stalemates.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.