Times Kerala

വണ്ടിപ്പെരിയാര്‍ കേസ്: പ്രതിയെ വെറുതെ വിട്ട നടപടി നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

 
65 സാക്ഷികള്‍, 250 പേരുടെ മൊഴി; പ്രതി അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും കണ്ടെത്തൽ; വണ്ടിപ്പെരിയാര്‍ ബലാത്സംഗ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു;

വണ്ടിപെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ കാരണമാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്നാണ് ആരോപണം. സണ്ണി ജോസഫ് എംഎൽഎയാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് സമർപ്പിക്കുക. 

തെളിവുകളുടെ അഭാവത്തിലായിരുന്നു പ്രതിയെ വിചാരണ കോടതി വെറുതെ വിട്ടത്. അതേസമയം പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വിശകലനം ചെയ്യുന്നതില്‍ വിചാരണ കോടതിക്ക് വീഴ്ചപറ്റിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല.

Related Topics

Share this story