Times Kerala

 വാഗമണ്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായെന്ന് മുഹമ്മദ് റിയാസ്

 
വാഗമണ്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: രാജ്യാന്തരതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായി വാഗമണ്‍ മാറിക്കഴിഞ്ഞുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വാഗമണ്ണിലെ വിനോദ സഞ്ചാര വികസനത്തിന് വൈവിദ്ധ്യമാര്‍ന്ന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഗ്ലാസ് ബ്രിഡ്ജ് വന്നതോടെ തിരക്ക് നന്നായി വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അതിനനുസരിച്ച് സൗകര്യങ്ങള്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഒരുക്കുവാന്‍ നിര്‍ദ്ദശം നല്‍കിയിരുന്നു. തിരക്കിനനുസരിച്ച് പശ്ചാത്തല സൗകര്യം വർധിപ്പിക്കണം എന്ന ആവശ്യത്തോടും പൊസിറ്റീവായ സമീപനമാണുള്ളത്. വാഗമണ്‍-പീരുമേട് റോഡിന്റെ ഒരു ഭാഗമാണ് പൊതുമരാമത്ത് വകുപ്പിന്റെ കൈയ്യിലുള്ളത്. വാഗമണ്ണിലേക്കുള്ള റോഡുകളുടെ വികസനം ഘട്ടം ഘട്ടമായി നടപ്പിലാക്കാനാകുമോ എന്ന പരിശോധന കൂടി നടത്താമെന്ന് നിയമസഭയിൽ മന്ത്രി വാഴൂര്‍ സോമന്റെ സബ്മിഷന് മറുപടി നൽകി..

Related Topics

Share this story