അവധിക്കാല കമ്പ്യൂട്ടർ പരിശീലനം ; രജിസ്ട്രേഷൻ ആരംഭിച്ചു

 കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം
 കേരളസർക്കാർ സ്ഥാപനമായ സി-ഡിറ്റ്, സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.  അഞ്ചാം ക്ലാസ്സുമുതൽ പ്ലസ്ടൂവരെയുള്ളവർക്കാണ് അവസരം.  പി.എച്ച്.പി, പൈതൺ, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്സ്, വീഡിയോ സർവൈലൻസ് തുടങ്ങി പതിനെട്ടോളം കോഴ്സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്. ഏപ്രിൽ 1നു ക്ലാസുകൾ ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാകുട്ടികൾക്കും സ്റ്റഡി മെറ്റീരിയലും, സ്കൂൾബാഗും സൌജന്യമായി നൽകും. പരിശീലനത്തിൽ മികവു കാട്ടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക അവാർഡും നൽകും. കൂടുതൽ വിവരങ്ങൾക്ക്, Phone: 0471 2322100/ 2321360, email: tet@cdit.org     Web: www.tet.cdit.org

Share this story