HomeKerala'ലഭിച്ചത് SSK ഫണ്ട്, ലഭിച്ച 99 കോടി രൂപയും പി എം...

‘ലഭിച്ചത് SSK ഫണ്ട്, ലഭിച്ച 99 കോടി രൂപയും പി എം ശ്രീയുമായി യാതൊരു ബന്ധവും ഇല്ല, വ്യാജപ്രചാരണത്തിൽ നിന്ന് സർക്കാർ പിന്മാറണം’: V ശിവൻകുട്ടി | V Sivankutty Rejects CMs Claims

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയിൽ നിന്ന് എൽഡിഎഫ് സർക്കാർ പണം വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ശിവൻകുട്ടി, സംസ്ഥാനത്തിന് ലഭിച്ച 99 കോടി രൂപ എസ്എസ്കെ ഫണ്ടാണെന്നും പിഎം ശ്രീ പദ്ധതിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.(V Sivankutty Rejects CMs Claims Over PM SHRI Project Funds)

കേന്ദ്രം അനുവദിച്ച 99 കോടി രൂപ പിഎം ശ്രീ പദ്ധതിയുടെ ഭാഗമല്ല, മറിച്ച് സമഗ്ര ശിക്ഷാ അഭിയാൻ ഫണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കോടതിയെ സമീപിക്കുമെന്ന് നിലപാട് എടുത്തതിന് ശേഷമാണ് ഈ തുക അനുവദിച്ചത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി സ്കൂളുകളുടെ പട്ടിക എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നില്ല. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒന്നും നടപ്പിലാക്കിയിട്ടുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ യാതൊരു തടസ്സവുമില്ല. ബിജെപിയുമായി ചേർന്ന് പോകാനാണ് താൽപ്പര്യമെങ്കിൽ സർക്കാരിന് പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും ശിവൻകുട്ടി പരിഹസിച്ചു. പദ്ധതിയുടെ ഭാഗമാകില്ലെന്ന് കാട്ടി കഴിഞ്ഞ സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. കൂടാതെ നടപടികൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ട് മന്ത്രിസഭയുടെ തീരുമാനം ഉൾപ്പെടെയുള്ള രേഖകൾ നിലവിലുണ്ട്. മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെറ്റായ പ്രചാരണങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

Story Summary

Former Minister V. Sivankutty has refuted the Chief Minister’s claims regarding the PM SHRI school project, asserting that the LDF government never accepted funds from the scheme. He clarified that the Rs 99 crore received by the state was part of the Samagra Shiksha Abhiyan (SSK) fund and has no connection to PM SHRI. Sivankutty also emphasized that the state can withdraw from the PM SHRI agreement at any time since no formal steps have been initiated.

WhatsApp Channel Banner

Latest updates

ചരിത്രപ്പോരാട്ടത്തിന് വേദിയാകാൻ കൊൽക്കത്ത; ഇന്ത്യയും ബ്രസീലും നേർക്കുനേർ: സ്വപ്നപോരാട്ടം...

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയുടെ സീനിയർ ദേശീയ ടീമിനെതിരെ ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങുന്നു (India...

കനത്ത മഴ: മൂന്നു ജില്ലകളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 (വെള്ളിയാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain...

ഭോജ്ശാല തർക്കം: ദർഗയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് സുപ്രീംകോടതിയുടെ ഇടക്കാല...

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ തർക്കഭൂമിയായ ഭോജ്ശാല സമുച്ചയത്തിന് സമീപമുള്ള ദർഗയിൽ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ചകളിൽ നമസ്‌കാരം നടത്താൻ സുപ്രീംകോടതി ഇടക്കാല അനുമതി നൽകി (Bhojshala dispute). ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്...

സ്ത്രീധനപീഡനം സഹിക്കാനാകാതെ സർക്കാർ അധ്യാപിക ആത്മഹത്യ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ...

ഡെറാഡൂൺ: സ്ത്രീധനപീഡനവും ഭർതൃവീട്ടിലെ മാനസിക-ശാരീരിക പീഡനവും സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു (Dehradun dowry harassment). മരിക്കുന്നതിന് മുൻപ് യുവതി പകർത്തിയ വീഡിയോ...

വ്യാജ പാസ്‌പോർട്ട് കേസ്: ഛോട്ടാ രാജന് ഏഴ് വർഷം...

ചെന്നൈ: വ്യാജ രേഖകളും വ്യാജ വിലാസവും ഉപയോഗിച്ച് പാസ്‌പോർട്ട് സമ്പാദിച്ച കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ഏഴ് വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ സിബിഐ പ്രത്യേക...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....