തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ കലഹം തുടങ്ങിക്കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty Criticism Congress). ഹൈക്കമാൻഡിനെ കാണാനെന്ന വ്യാജേന ഡൽഹിക്ക് പോയ നേതാക്കൾ കേരള ഹൗസിൽ സുഖമായി ഉറങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ തമ്മിലടിക്കുകയാണ്. ഇപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഫലം പുറത്തുവന്നാൽ ഇത് ‘മാരത്തോൺ അടി’യായി മാറുമെന്ന് ശിവൻകുട്ടി പറഞ്ഞു. സോണിയ ഗാന്ധിയെയോ കോൺഗ്രസ് അധ്യക്ഷനെയോ കാണാൻ പോലും അനുമതി കിട്ടാത്തവർ ഡൽഹിയിൽ പോയി കേരള ഹൗസിൽ കൂർക്കം വലിച്ച് ഉറങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വയനാട്ടിലെ പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. ഗുണനിലവാരം നൂറ് ശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും കൈമാറില്ല. ഒരു വീട് പോലും നിർമ്മിച്ചു നൽകാൻ കഴിയാത്ത കോൺഗ്രസുകാർ സർക്കാർ വീടുകളിലെ കുറ്റം കണ്ടുപിടിക്കാൻ വരുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെ പോയെന്ന് കോൺഗ്രസ് വ്യക്തമാക്കണം. അവർ പറയുന്ന കണക്കുകൾ വിശ്വസനീയമല്ലെന്നും മന്ത്രി ആരോപിച്ചു.
Summary: Kerala Education Minister V. Sivankutty mocked Congress leaders over their internal discussions regarding the Chief Minister post before the election results. He alleged that leaders going to Delhi to meet the High Command are merely sleeping at Kerala House. Sivankutty also dismissed reports of cracks in the Wayanad rehabilitation township as baseless and challenged Congress to account for the relief funds they collected from the public.

