ആലപ്പുഴ: എം.സി റോഡിൽ ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷന് സമീപം നടുറോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.(Used Condoms Dumped On MC Road Chengannur Police Inspect CCTV)
യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ വലച്ച സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓടുന്ന വാഹനത്തിൽ നിന്ന് മാലിന്യം മനഃപൂർവ്വം വഴിയിലേക്ക് തള്ളിയതാണോ അതോ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ വീണുപോയതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല.
വാഹനം തിരിച്ചറിയുന്നതിനായി മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ട് റോഡിൽ കിടന്നിരുന്ന മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്യാൻ നിർദേശം നൽകി.
Story Summary
Around 2,000 used condoms were found dumped on the MC Road near Vellavoor Junction in Chengannur. Police have launched an investigation inspecting CCTV footage to identify the vehicle involved, while municipal authorities promptly cleared the waste from the road.


