Times Kerala

 ബാങ്ക് ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

 
 ബാങ്ക് ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
 തൃശൂർ: ബാങ്ക് ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണു എന്ന 26-കാരനാണ്  മരിച്ചത്. ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാണ് ആത്‍മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. സ്വാകാര്യ ബാങ്കിൽ നിന്ന് വിഷ്ണുവിന്റെ കുടുംബം വായ്പ എടുത്തിരുന്നു. 12 കൊല്ലം മുൻപ് വീട് വെക്കാനായി എട്ട് ലക്ഷം രൂപയാണ് വായ്പ എടുത്തത്. 8,74,000 രൂപ തിരിച്ചടച്ചിരുന്നു. തിരിച്ചടവ് ഇടയ്‌ക്ക് മുടങ്ങിയിരുന്നു. ഇതോടെ കുടിശ്ശികയായി. ആറ് ലക്ഷം രൂപ കുടിശ്ശിക വന്നതോടെ വീട് ഒഴിയാൻ ബാങ്ക് ആവശ്യപ്പെട്ടിരുന്നു.ഇന്ന് ബന്ധുവീട്ടിലേക്ക് മാറാനിരിക്കേയാണ് വിഷ്ണു രാവിലെ ജീവനൊടുക്കിയത്. കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കൊവിഡ് പ്രതിസന്ധിയിലാണ് തിരിച്ചടവ് മുടങ്ങിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

Related Topics

Share this story