Times Kerala

 മധുര ഗാനങ്ങളുമായി വിസ്മയം തീർത്ത് അൺ പ്ലഗ്ഗ്ഡ്

 
 മധുര ഗാനങ്ങളുമായി വിസ്മയം തീർത്ത് അൺ പ്ലഗ്ഗ്ഡ്
 ഒരായിരം രാവുകളില്‍ ഹൃദയത്തില്‍ സൂക്ഷിക്കാവുന്ന ഒരുപിടി മധുരഗാനങ്ങളിലൂടെ ആസ്വാദകര്‍ക്ക് സ്മൃതി മധുരം പകര്‍ന്ന സംഗീതരാവ് ഒരുക്കി അപര്‍ണ രാജീവും സംഘവും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയിൽ അവതരിപ്പിച്ച അൺ പ്ലഗ്ഗ്‌ഡ് എന്ന സംഗീത പരിപാടിയിലാണ് അപര്‍ണയുടെ സ്വരമാധുരി ആരാധകഹൃദയങ്ങളെ പുളകം കൊള്ളിച്ചത്.
വേദിയിലേക്കെത്തിയ അപര്‍ണയെ കരഘോഷത്തോടെയാണ് കാണികള്‍ സ്വാഗതം ചെയ്തത്. നങ്ങേലി പൂവേ കുന്നോളം ദൂരെ ഒന്നായി പോകണ്ടേ…എന്ന പാട്ടില്‍ തുടങ്ങിയ അപര്‍ണ അരുകിൽ നീ ഉണ്ടായിരുന്നെങ്കിൽ, ശ്രീ രാഗമോ തേടുന്നു നീ എന്നിങ്ങനെ ഒരുപിടി നല്ല ഗാനങ്ങളുമായി സദസിനെ കൈയിൽ എടുത്തു..
വേൽമുരുകാ പാടി സംഗീത നിശ അവസാനിച്ചപ്പോൾ ജില്ലാ സ്റ്റേഡിയത്തിൽ പരിപാടി ആസ്വദിക്കാനെത്തിയവർ ഇളകി മറിഞ്ഞു.

Related Topics

Share this story