പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ
May 26, 2023, 12:48 IST

എരുമേലി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പുഞ്ചവയൽ പാക്കാനം പുത്തൻലയത്തിൽ വീട്ടിൽ വിശ്വംഭരനെയാണ് (68) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നേരെ ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടത്തുകയായിരുന്നു.
പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. എരുമേലി എസ്.എച്ച്.ഒ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.