HomeKeralaതിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു: 20-കാരി...

തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു: 20-കാരി പോലീസ് കസ്റ്റഡിയിൽ | Unmarried Woman Flushes Newborn

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ഞായറാഴ്ച രാത്രി നടന്നത് അതിക്രൂരമായ സംഭവം. ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ച ശേഷം 20-കാരിയായ യുവതി ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്തു. സംഭവത്തിൽ തിരുവല്ലം സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.(Unmarried Woman Flushes Newborn Fetus In SAT Hospital Toilet Thiruvananthapuram)

ഗർഭഛിദ്രത്തിനായുള്ള മരുന്ന് മുൻകൂട്ടി കഴിച്ച ശേഷമാണ് അവിവാഹിതയായ യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ആശുപത്രിയിൽ വെച്ച് കടുത്ത രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ശുചിമുറിയിലേക്ക് പോകുകയും അവിടെ വെച്ച് പ്രസവിക്കുകയുമായിരുന്നു. തുടർന്ന് ഭ്രൂണം ക്ലോസറ്റിൽ തള്ളി ഫ്ലഷ് ചെയ്യുകയായിരുന്നു.

ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ യുവതിയുടെ വസ്ത്രങ്ങളിൽ രക്തക്കറ കണ്ട ജീവനക്കാർ കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിവരമറിഞ്ഞ ഉടൻ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം സെപ്റ്റിക് ടാങ്ക് തുറന്നാണ് കുഞ്ഞിനെ പുറത്തെടുത്തത്.

Story Summary

A 20-year-old unmarried woman was taken into police custody after allegedly delivering a six-month-old fetus in a toilet at SAT Hospital in Thiruvananthapuram and flushing it down the closet. Hospital staff caught the incident after noticing bloodstains on her clothes, and the fire force team later retrieved the fetus from the septic tank.

WhatsApp Channel Banner

Latest updates

‘മുഖ്യമന്ത്രി സ്വകാര്യ പരിപാടികളിൽ അഭിരമിക്കുകയാണ്’: പ്രളയ ദുരിതാശ്വാസത്തിൽ സർക്കാരിന്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുകയും വിവിധ ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതിലും സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സിപിഐഎം മുഖപത്രത്തിൻ്റെ രൂക്ഷവിമർശനം. മുൻകാലങ്ങളിലെ മഹാപ്രളയങ്ങളെയും...

ഇടുക്കിയിൽ കനത്ത മഴ: മലങ്കര ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ...

ഇടുക്കി: ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും....

പേമാരിയിൽ മുങ്ങി കേരളം: ഇടുക്കിയിൽ കനത്ത മഴ, മലങ്കര...

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക്...

വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം: കോഴിക്കോട് നഗരം...

കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുന്ന സ്ഥിതിയാണുള്ളത്. അതേസമയം, കോഴിക്കോട് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും നഗരത്തിൽ പലയിടങ്ങളിലും...

ഭർത്താവിനും കുടുംബത്തിനുമെതിരെ ഗാർഹിക പീഡന പരാതിയുമായി നടി അദിതി...

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം അദിതി ശർമ്മ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും മുംബൈ പോലീസിൽ പരാതി നൽകി. അദിതിയുടെ പരാതിയിൽ ഭർത്താവ് അഭിനീത് വിദ്യാനന്ദ് കൗശിക്, അമ്മായിയമ്മ ഊർമിള...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....