HomeKeralaപമ്പയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു: റാന്നിയിൽ പ്രളയഭീതി, ശബരിമല തീർഥാടനത്തിന് നിയന്ത്രണം...

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു: റാന്നിയിൽ പ്രളയഭീതി, ശബരിമല തീർഥാടനത്തിന് നിയന്ത്രണം തുടരുന്നു | Pamba River Water Level

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ ജലനിരപ്പ് വീണ്ടും ഉയർന്നതിനെത്തുടർന്ന് വൻ ജാഗ്രതാ നിർദേശം. റാന്നി മേഖലയിലുള്ളവർ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് റാന്നി ടൗൺ പോലീസ് മുന്നറിയിപ്പ് നൽകി.(Pamba River Water Level Rises Ranni On High Flood Alert Sabarimala Restrictions)

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ റാന്നി ടൗൺ പൂർണമായും വെള്ളത്തിനടിയിലാവുകയും വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ചയോടെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും, പുലർച്ചെയോടെ വീണ്ടും നദി കരകവിഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാലാണ് പോലീസ് നേരിട്ട് ജാഗ്രതാ നിർദേശം നൽകിയത്.

ജില്ലയിലെ മലയോര മേഖലകളിൽ ഞായറാഴ്ച രാത്രി അനൗൺസ്‌മെന്റ് വഴി ജാഗ്രതാ സന്ദേശം കൈമാറി. പമ്പയാർ, കക്കാട്ടാർ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർ മിന്നൽപ്രളയ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത പാലിക്കണം. നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നിരിക്കുന്ന സമയമായതിനാൽ തീർഥാടകരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. എന്നാൽ പമ്പയിലെ ഒഴുക്ക് ശക്തമായതിനാൽ തീർഥാടകരെ പമ്പയിലേക്ക് കടത്തിവിടുന്നത് താൽക്കാലികമായി നിർത്തിവെച്ചു. എരുമേലിയിലും നിലയ്ക്കലിലും പോലീസിന്റെ നേതൃത്വത്തിൽ തീർഥാടകരുടെ വാഹനങ്ങൾ നിയന്ത്രിച്ചിരിക്കുകയാണ്.

Story Summary

Water levels in the Pamba River rose again early Monday, prompting police to issue a flood alert for residents in the Ranni region to move to safe locations. Flash flood warnings have been issued along the banks of Pamba and Kakkattar, while Sabarimala pilgrim vehicles are currently restricted at Erumely and Nilakkal.

WhatsApp Channel Banner

Latest updates

‘ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്,...

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെയും അധികൃതരുടെയും ജാഗ്രതാ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും മന്ത്രി...

സംസ്ഥാനത്ത് പ്രളയഭീതി: 6 അണക്കെട്ടുകളിൽ റെഡ് അലർട്ട്; കക്കയം...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴയിൽ നദികളും അണക്കെട്ടുകളും കരകവിഞ്ഞു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി എന്നീ ആറ് പ്രധാന ഡാമുകളിൽ റെഡ് അലർട്ട്...

സ്വകാര്യ ഡിറ്റക്ടീവുകളുടെ അന്വേഷണത്തിന് പുതിയ നിയമനിർമാണം വേണം: കേന്ദ്രസർക്കാരിനോട്...

ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഡിറ്റക്ടീവുകളുടെ അന്വേഷണങ്ങൾക്ക് കൃത്യമായ നിയമപരമായ നിയന്ത്രണങ്ങളില്ലെന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ലംഘനത്തിന് വഴിവെക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പരമോന്നത കോടതി, വിഷയം പരിശോധിച്ച്...

കനത്ത മഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വൻ ജാഗ്രത നിർദേശം. വിപുലമായ മഴ മുന്നറിയിപ്പുകളെത്തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി...

R സുഗതന് അവധി അനുവദിച്ചതിൽ വീഴ്ച: അണ്ടർ സെക്രട്ടറിക്കെതിരെ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബി ജെ പി കൗൺസിലർ ആർ സുഗതന് അവധി അനുവദിക്കാൻ വഴിയൊരുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഭാഗത്തുനിന്ന്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....