കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുന്ന സ്ഥിതിയാണുള്ളത്. അതേസമയം, കോഴിക്കോട് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.(North Kerala Rain Eases Kozhikode Waterlogged Over Seven Thousand In Relief Camps)
മുൻകരുതലിന്റെ ഭാഗമായി താമരശ്ശേരി ചുരത്തിലും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്. നദികളിലും കടലിലും ഇറങ്ങരുതെന്നും തീരദേശത്തും മലയോര മേഖലയിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തുടനീളം 273 ക്യാമ്പുകളിലായി 7,674 പേരെയാണ് നിലവിൽ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ് (75 എണ്ണം). കോട്ടയത്ത് 64-ഉം കോഴിക്കോട് 36-ഉം ക്യാമ്പുകൾ പ്രവർത്തിച്ചുവരുന്നു. സർക്കാർ കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Story Summary
Rains have eased in Northern Kerala, though Kozhikode city continues to face severe waterlogging. Across the state, 273 relief camps have been opened housing over 7,600 people, with Pathanamthitta hosting the highest number of camps as the official death toll from rain-related incidents reaches 11.


