HomeKeralaഇടുക്കിയിൽ കനത്ത മഴ: മലങ്കര ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; തൊടുപുഴ,...

ഇടുക്കിയിൽ കനത്ത മഴ: മലങ്കര ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം | Idukki Rain

ഇടുക്കി: ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ഇതിനെത്തുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് കളക്ടർ ജാഗ്രതാ നിർദേശം നൽകി.(Idukki Rain Malankara Dam Shutters Raised Flood Alert)

ഇലാഹിയ നഗർ, കൊച്ചങ്ങാടി എന്നീ പ്രദേശങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം വെള്ളമിറങ്ങിയതിനെ തുടർന്ന് വീടുകൾ ശുചീകരിച്ച് താമസം പുനരാരംഭിക്കാൻ തയ്യാറെടുക്കവെയാണ് പ്രദേശത്ത് വീണ്ടും വെള്ളം കയറിയത്.

കനത്ത മഴയെത്തുടർന്ന് ചെറുതോണി-കട്ടപ്പന പാതയിലും വണ്ണപ്പുറം-ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇടുക്കിയിലെ പ്രധാന ഡാമുകളായ കല്ലാർകുട്ടി, പാംബ്ല, കല്ലാർ, ഇരട്ടയാർ എന്നിവയിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ 9 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (ഈ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത നിർദേശമുണ്ട്).

സംസ്ഥാനത്തൊട്ടാകെ 273 ക്യാമ്പുകളിലായി 7,674 പേരെ മാറ്റിപ്പാർപ്പിച്ചു. പത്തനംതിട്ടയിൽ 75-ഉം, കോട്ടയത്ത് 64-ഉം, കോഴിക്കോട് 36-ഉം ക്യാമ്പുകൾ പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി. 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നു.

Story Summary

Persistent rain in Idukki has led to the decision to raise Malankara Dam’s shutters up to 1.5 meters, prompting flood alerts along the Thodupuzha and Muvattupuzha rivers. As middle-level rain and high winds threaten nine districts over the next three hours, over 7,600 people remain in 273 relief camps across Kerala.

WhatsApp Channel Banner

Latest updates

നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ല; ഇ. ശ്രീധരന്റെ അതിവേഗ റെയിൽ...

ന്യൂഡൽഹി: ‘മെട്രോമാൻ’ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാത പദ്ധതി നിലവിലെ മാതൃകയിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി (E Sreedharan High Speed Rail Project). പദ്ധതിയുടെ...

ശബരിമല നെയ്യ് ക്രമക്കേട്: ഗുണനിലവാര വീഴ്ച ദേവസ്വം ബോർഡ്...

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഇതുവരെ ഔദ്യോഗികമായി...

നിസാൻ മോട്ടോർ ഇന്ത്യയ്ക്ക് മിന്നുന്ന വളർച്ച; ജൂലൈയിലെ ആഭ്യന്തര...

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ ജൂലൈ 2026-ൽ മികച്ച വിൽപ്പന വളർച്ച കൈവരിച്ചു (Nissan Motor India July 2026 sales). ആഭ്യന്തര മൊത്തവിൽപ്പനയിൽ കഴിഞ്ഞ വർഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 218...

‘ഹർജി നിലനിൽക്കെ എന്തിന് തിടുക്കം?’ എസ്. ശ്രീജിത്തിന്റെ ഡിജിപി...

കൊച്ചി: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയ സംസ്ഥാന സർക്കാർ തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുന്നതിൽ എന്തിനാണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു...

ഹേന പി.എന്നിന്റെ ആദ്യ നോവൽ ‘രാവണ ചിദംബരം’ എസ്....

കൊച്ചി: കെ.എസ്.ആർ.ടി.സി. ചീഫ് ലോ ഓഫീസറും എഴുത്തുകാരിയുമായ ഹേന പി.എൻ. രചിച്ച 'രാവണ ചിദംബരം' എന്ന നോവൽ പ്രകാശനം ചെയ്തു (Ravana Chidambaram novel release). എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വെച്ച്...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...